മണ്ണാര്‍ക്കാട് : ഏറെ ഇഷ്ടമുള്ള കേരളത്തില്‍ പെരുന്നാളുകൂടുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സൗദിപൗരനായ സുല്‍ത്താന്‍. മുറിമലയാളത്തില് നാട്ടുകാരാട് കുശലംപറഞ്ഞ് അവര്‍ക്കൊപ്പം ചായക്കടയിലിരുന്ന് ചായകുടിച്ചും സ്കൂട്ടറില്‍ നാടു ചുറ്റിയും മലയാളത്തിന്റെ മരുമകനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍മുത്ലഖ് (38) അവ ധിക്കാലത്തെ ആഘോഷമാക്കുകയാണ്. മണ്ണാര്‍ക്കാട് തെങ്കര കൈതച്ചിറയിലുള്ള ഭാര്യ വീട്ടിലാണ് കുടുംബസമേതം സുല്‍ത്താനുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭാര്യ സഫ, മക്കളായ സജ സുല്‍ത്താന്‍ അല്‍മുത്ലഖ്, ഉദയ് സുല്‍ത്താന്‍ അല്‍മുത്ലഖ് എന്നിവര്‍ ക്കൊപ്പം കൈതച്ചിറയിലെത്തിയത്. ഇനി ഒന്നരമാസം കൂടി സുല്‍ത്താന്‍ ഇവര്‍ക്കൊപ്പം ഇവിടെയുണ്ടാകും. സഫയുടെ ഉമ്മവീടായ കാഞ്ഞിരംപാടത്തെ തച്ചംകുന്നന്‍ തറവാട്ടി ലാണ് ഇക്കുറി സുല്‍ത്താന്റെ കുടുംബവുമൊത്തുള്ള ബലിപെരുന്നാളോഘോഷം.
സൗദി അല്ക്കാസിം സ്വദേശിയും അവിടുത്തെ ഗവെൈ.ഹസ്കൂളിലെ അധ്യാപക നുമാണ് സുല്‍ത്താന്‍. ഒമ്പത് വര്‍ഷം മുമ്പായിരുന്നു കൈതച്ചിറ പള്ളിപറമ്പില്‍ വീട്ടില്‍ അബ്ദുറഹ്മാന് – നയീമ ദമ്പതികളുടെ മകള്‍ സഫയുമായുള്ള വിവാഹം. സഫ പെരിന്ത ല്‍മണ്ണ അല്‍ജാമിഅ അല്‍ ഇസ്ലാമിയ കോളജില്‍ പഠിക്കുമ്പോള്‍ കോളജിലെ സുല്ത്താ ന്റെ സുഹൃത്തായ അധ്യാപകന് വഴിയായിരുന്നു വിവാഹാലോചന എത്തുന്നത്. മലയാ ളികളായ നിരവധി സുഹൃത്തുക്കളുള്ള സുല്‍ത്താന്‍ വിവാഹത്തിന് മുമ്പും നിരവധി തവണ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്, മൂന്നാര്‍, അട്ടപ്പാടി ഭാഗത്തെല്ലാം പോയിട്ടു ണ്ട്.
കാടും മലനിരകളും അതിരിടുന്ന കൈതച്ചിറയും പെയ്തിറങ്ങുന്ന മഴയുമൊക്കെ സുല്‍ ത്താന്റെ ഇഷ്ടങ്ങളാണ്. ഭക്ഷണവിഭവങ്ങളില്‍ പൊറോട്ടയും ബിരിയാണിയും പായ സവുമാണ് പ്രിയം. മലയാളം പാട്ടുകളും ഇഷ്ടമാണ്. സിനിമ കണ്ടിട്ടില്ലെങ്കിലും ആടു ജീവിതത്തിലെ പെരിയോനെ റഹ്മാനെ എന്ന ഗാനമാണ് ഇപ്പോള്‍ കൂടുതലും കേള്‍ക്കാറ്. നാട്ടിലെത്തിയാല്‍ സ്കൂട്ടറുമായി കറങ്ങുന്നതാണ് വിനോദം. വഴിയില്‍ കാണുന്ന ചായ ക്കടകളില്‍ കയറും ചായകുടിച്ച് ആളുകളുടെ സംസാരം കേട്ട് അവിടിരിക്കും. ഈ നാടും നാട്ടുവഴികളുമെല്ലാം സുല്‍ത്താന്‍ സുപരിചിതനാണ്. സുല്‍ത്താനെ നാട്ടുകാര്‍ ക്കും. ഇവിടുത്തെ കാലാവസ്ഥയും ആളുകളുടെ സ്നേഹവുമെല്ലാമാണ് ഈ നാടിനോട് തന്നെ അടുപ്പിച്ചതെന്ന് സുല്‍ത്താന്‍ പറയുന്നു.
