മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ കാല്നടയാത്രക്കാരന് മരിച്ചു. കൊടക്കാട് റേഷന്‍ കടയ്ക്ക് സമീപമുള്ള പഞ്ചര്‍ കടയിലെ ജീവനക്കാരനും ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയുമായ മോഹനന് (36) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കൊ ടക്കാട് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. ചായക്കടയിലേക്ക് ദേ ശീയപാതയ്ക്കരുകിലൂടെ നടന്നു പോകുന്നതിനിടെയാണ് കാറിടിച്ചത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇയാളെ ഇടിച്ചിട്ടത്. പരിക്കേറ്റ മോഹനനെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി യിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.