അലനല്ലൂര്‍ : ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്കൂളിലെ കാര്‍ഷിക ക്ലബിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ഇരുനൂറോളം ഗ്രോബാഗുകളിലായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലേതു പോലെ സ്കൂള്‍വളപ്പില്‍ പച്ചക്കറി തോട്ടം ഒരുക്കിയതിന് പുറ മെയാണിത്. കഴിഞ്ഞവര്‍ഷം ഗ്രോബാഗ് കൃഷിയില്‍ നല്ല വിളവുലഭിച്ചിരുന്നു. ഉച്ച ഭക്ഷണത്തിനും ഓണസദ്യയ്ക്കുമെല്ലാമുള്ള ജൈവപച്ചക്കറികള്‍ സ്കൂളില്‍ കൃഷി ചെയ്യുന്നതിലൂടെ കുട്ടികളില്‍ കൃഷിയോടുള്ള താത്പര്യമുണ്ടാക്കുക കൂടിയാണ് പദ്ധതിയില്‍ ലക്ഷ്യം വെയ്ക്കുന്നത്. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര, വൈസ് പ്രസിഡന്റ് രത്നവല്ലി, പ്രധാന അധ്യാപകന് പി.യൂസഫ്, എസ്.ആര്.ജി. കണ്‍വീനര്‍ പി.ജിതേഷ്, ഒ.ബിന്ദു, അബ്ദുല്‍ ഗഫൂര്‍, കെ.ബിന്ദു, സി.സൗമ്യ, ഭാഗ്യലക്ഷ്മി, സുജിത്, മുഹമ്മദ് ഷാമില്‍, പി.ടി.എ. അംഗങ്ങളായ ജംഷീന, സീനത്ത്, ബുഷറ, കാര്‍ഷിക ക്ലബ് അംഗങ്ങളായ ജ്യോതിക, ദാനിയ, റന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്കി.
![](https://unveilnewser.com/wp-content/uploads/2024/06/viruz-news-ads2-1050x252.jpg)