മണ്ണാര്‍ക്കാട് : നഗരസഭ ഉഭയമാര്‍ഗം ഡിവിഷനില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്. വിജയികളെ അനുമോദിച്ചു. റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി എം. പുരുഷോത്തമന്, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100ശതമാനം വിജയംനേടിയതിന് കെ.ടി.എം. സ്കൂള്‍, നഗരസഭയിലെ തൊഴിലാളികള്‍ എന്നിവരേയും ആദരിച്ചു. വാര്‍ഡിലെ രണ്ട് അങ്കണവാടി വിദ്യാര്‍ഥികള്‍ക്ക് സ്നേഹ സമ്മാനവും നല്കി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ബാലകൃഷ്ണന്,
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. സുരേഷ്, കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, ബ്ലോക്ക് പഞ്ചായത്തംഗം മണികണ്ഠന് വടശേരി, മനോജ്, സി.ഡി.എസ്. അംഗം വിജയം, എ.ഡി.എസ്. അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
![](https://unveilnewser.com/wp-content/uploads/2024/05/Poster-T-Online-News-Ad-B-1-1050x252.jpg)