കുമരംപുത്തൂര്‍ : ആഘോഷങ്ങള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും ഐക്യവും സൗ ഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുമെന്ന സന്ദേശം നല്കി പയ്യനെടം ജി.എല്‍.പി സ്കൂളില്‍ നട ന്ന പെരുന്നാള്‍ ആഘോഷം ശ്രദ്ധേയമായി. കുട്ടികള്‍ക്കായി മൈലാഞ്ചി മൊഞ്ച് മത്സ രം നടത്തി.കിഡ്ഡീസ്,മിനി കിഡ്ഡീസ് എന്നീ രണ്ടു കാറ്റഗറിയില്‍ രണ്ടു കുട്ടികള്‍ ചേര്‍ന്ന ഓരോ ടീമുകളായിട്ടാണ് മത്സരം നടന്നത്.പെരുന്നാള്‍ ആശംസ കാര്‍ഡ് നിര് മ്മാണ മത്സരവും നടന്നു. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ നൂറോളം പേര് മത്സ രങ്ങളില്‍ പങ്കാളികളായി. പ്രധാനാധ്യാപകന് എം.എന്‍.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപ കന് വി. പി. ഹംസക്കുട്ടി പെരുന്നാള്‍ സന്ദേശം നല്കി. അധ്യാപകരായ പി. എ. കദീജ ബീവി, പി. ഡി. സരള ദേവി, എം. ലത, നിത്യ, ദീപ, ഹഫ്സത്, ബിന്ദു, പ്രീത, ഓമന ,ജസ്ന, അയ്യപ്പന്, ജിതീഷ എന്നിവര്‍ പങ്കെടുത്തു.
