തച്ചനാട്ടുകര: മുസ്ലിം സര്‍വീസ് സൊസൈറ്റി, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷ ന്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥി പ്രതിഭകളുടെ സംഗമവും സ്‌നേഹോപഹാര സമര്‍പ്പണ വും നടത്തി. അലനല്ലൂര്‍ മേഖലയിലെ നീറ്റ് പ്രവേശന പരീക്ഷയിലെ ഉന്നത റാങ്കുകാര്‍, എസ്. എസ്.എല്‍.സി,പ്ലസ് ടു സമ്പൂര്‍ണ എ പ്ലസ് ജേതാക്കള്‍, എല്‍.എസ്എസ്, യുഎസ്. എസ് സ്‌കോളര്‍ഷിപ്പ് വിജയികള്‍,വിവിധ ഡിഗ്രി പരീക്ഷകളിലെ ഉന്നത വിജയികള്‍, ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ച എം.എസ്.എസ് ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്,ബി.ഒ.എ വൈസ് പ്രസിഡന്റ് എം.അബ്ദുല്‍ അസീസ് എന്നിവര്‍ക്ക് ചടങ്ങില്‍ സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.
എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പി.ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. കാരുണ്യ അഗതി മന്ദിരം ചെയര്‍മാന്‍ കെ.പി. മുഹ മ്മദലി ഹാജി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.മൗലാനാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. മുഹമ്മദലി, ബി.ഒ.എ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അച്ചമ്പാട്ട് ബീരാന്‍കുട്ടി,ട്രഷറര്‍ കോയദ്ദീന്‍,ഭാരവാഹികളായ എയര്‍ലൈന്‍സ് അസീസ്, അബ്ദുളള ക്കോയ ,ഫക്രുദ്ദീന്‍ തങ്ങള്‍,അരവിന്ദന്‍ ചൂരക്കാട്ടില്‍,ഇംപെക്‌സ് മാനേജിങ് ഡയറക്ടര്‍മാ രായ ബ്രൈറ്റ് റസാഖ്, മുഹമ്മദലി,എം.എസ്.എസ് വനിതാ വിങ് ജില്ലാ പ്രസിഡണ്ട് സൗജ ത്ത് തയ്യില്‍,എം.കെ.അബ്ദുറഹ്മാന്‍,ദേവദാസ്,പി. മൊയ്തീന്‍,എന്‍.സൈതലവി,വി.ഖാലിദ് ഹാജി, ബാബു ആലായന്‍, കെ. ടി.ജലീല്‍,ശ്രീകുമാര്‍,സൈനുദ്ദീന്‍ ആലായന്‍ തുടങ്ങിയ വര്‍ സംസാരിച്ചു. മുഹമ്മദ് ഷായിഫ് പനയമ്പാടം മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. എം.അബ്ദുല്‍ അസീസ് സ്വാഗതവും എം.ഷാഹിദ് നന്ദിയും പറഞ്ഞു.