അഗളി: അട്ടപ്പാടി മൂലഗംഗലില്‍ കാട്ടാന വീട് തകര്‍ത്തു. കുമാറിന്റെ (47) വീടാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കുമാറും ഭാര്യ കുഞ്ചയും മകള്‍ സത്യ ശ്രീയും വീട്ടിലുണ്ടായിരുന്നു. രാത്രി 12 മണിയോടെ വീടിന്റെ മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ടാണ് കുമാറും കുടുംബവും ഉണര്‍ന്നത്. കാട്ടാനയാണെന്നറിഞ്ഞ തോടെ അലറി വിളിച്ച് എല്ലാവരും വീടിന്റെ മറുഭാഗത്തേക്ക് ഓടി. ബഹളം കേട്ട് ആന പിന്തി രിഞ്ഞതിനാല്‍ തലനാരിഴയ്ക്ക് കുടുംബം രക്ഷപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മൂലഗംഗലി ന് ആറുകിലോമീറ്റര്‍ അകലെ ഗോഞ്ചിയൂരില്‍ കാട്ടാന ദ്രുതപ്രതികരണ സംഘത്തി ന്റെ വാഹനം തകര്‍ത്തിരുന്നു. അന്ന് എട്ടുജീവനക്കാര്‍ അത്ഭുതകരമായാണ് രക്ഷ പ്പെട്ടത്. ഈ വാഹനം പൂര്‍ണമായും തകരാറിലായതിനാല്‍ മറ്റുവാഹനങ്ങളെ ആശ്രയി ച്ചാണ് കാട്ടാനയെ തുരത്താന്‍ ദ്രുതപ്രതികരണ സംഘം പോകുന്നത്. സംഘം സൈറണ്‍ മുഴക്കിയാണ് കാട്ടാനയെ ഓടിച്ചിരുന്നത്. ഈ വാഹനമാണ് കാട്ടാന തകര്‍ത്തത്. ഈ സംവിധാനങ്ങളൊന്നുമില്ലാത്ത വാഹനത്തിലാണ് കാട്ടാനയെ തുരത്താന്‍ ദ്രുതപ്രതിക രണ സംഘം ഇപ്പോള്‍ പോകുന്നത്.
content copied from mathrubhumi