മണ്ണാര്‍ക്കാട് : വസ്ത്രനിര്‍മാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊക്കൂണ്‍ അപ്പാര ല്‍സ് മാനേജിംങ് ഡയറക്ടര്‍ എ.വി.സന്ദീപിന് ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ ക്ഷ ണം. രാജ്യത്തും നിരവധി വിദേശരാജ്യങ്ങളിലും മികച്ച ബ്രാന്‍ഡുകള്‍ കയറ്റുമതി ചെയ്യു ന്ന കമ്പനിയാണ് കൊക്കൂണ്‍ അപ്പാരല്‍സ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ കഠിന പരിശ്രമം കൊണ്ടാണ് സ്ഥാപനം മികച്ച ബ്രാന്‍ഡായി മാറിയത്.
സ്‌കോട് വില്‍സന്‍, വാരിയര്‍, മൗര്യ വസ്ത്ര തുടങ്ങി ഫാഷന്‍ രംഗത്തെ അറിയപ്പെടുന്ന പ്രമുഖ ബ്രാന്‍ഡുകളാണ് നിര്‍മിക്കുന്നത്. ജര്‍മന്‍ ടെക്‌നോളജിയും വിദേശ നിര്‍മിത യന്ത്രങ്ങളും കമ്പനിയുടെ മഹിമ വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പനിക്ക് ശാഖകളുണ്ട്. ലോക കേരളസഭയില്‍ സന്ദീപ് അംഗത്വം നേടിയത് അഭിമാന മായാണ് കേരളവും കാണുന്നത്.
ടെക്‌സ്റ്റൈല്‍ മേഖലക്ക് പുറമെ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീ കാരമാണ് ഈ നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, സമൂഹികം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പ്രോഗ്രാമുകള്‍, മെഡിക്കല്‍ ക്യാംപുകള്‍, കമ്മ്യൂണിറ്റി അടിസ്ഥാന സുസ്ഥിര വികസന പദ്ധതികള്‍ എന്നിവക്കുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നതെന്ന് സന്ദീപ് പറഞ്ഞു.
103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോകകേരള സഭയില്‍ പങ്കെടുക്കു ന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നര വരെ എട്ടുവിഷയങ്ങളില്‍ ചര്‍ച്ച നടക്കും. നാളെ രാവിലെ മേഖലാ യോഗവും തുടര്‍ന്ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് സമര്‍പ്പണവും വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടിയും ഉണ്ടാകും.