മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടിയ ന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന സമയം വരെ സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകള്‍ അവസാന സെമസ്റ്റര്‍ /വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.