കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ എത്രയും വേഗം സൈലന്റ്വാലി വനത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് നിവേദനം നല്കി. ഒരു മാസത്തോളമായി ഫാംവളപ്പില് കാട്ടാനകള്‍ തമ്പടിച്ചിരിക്കുകയാണ്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, ഹമീദ് മണലടി, അന്‍വര്‍ സാജി, ടി.ടി.ഹുസൈന്, ഒ.ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.