മണ്ണാര്‍ക്കാട് : പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ജോബ് സ്‌കൂള്‍ വഴി സര്‍ക്കാര്‍ ജോലി ഉറപ്പായത് ആറുപേര്‍ക്ക്. നിരവധി പേര്‍ പി.എസ്.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. തുടര്‍ന്നും പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ സിവില്‍ പൊലിസ് ഓഫി്‌സര്‍ തസ്തികയില്‍ ജോബ് സ്‌കൂളിലെ രണ്ട് പഠിതാ ക്കള്‍ക്കാണ് നിയമനം ലഭിച്ചത്. നെല്ലിയാമ്പതി പോത്തുപാറ സ്വദേശി എസ്. സഞ്ജയ് മുട്ടിക്കുളങ്ങര പൊലിസ് ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. പറമ്പിക്കു ളം കുരിയാര്‍കുറ്റി സ്വദേശി എസ്.സുനില്‍ വാളയാര്‍ ഫോറസ്റ്റ് റേഞ്ചിലെ പുതുശ്ശേരി സൗത്ത് സ്റ്റേഷന് കീഴില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയില്‍ പരിശീലനം ആരം ഭിച്ചിരിക്കുകയാണ്.വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപളളം ആര്‍. രതീഷ് സിവില്‍ പൊലിസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നാലാം റാങ്കിന് പുറമെ സീനിയര്‍ സിവില്‍ പൊലി സ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഒമ്പതാം റാങ്കും നേടി നിയമനം ഉറപ്പാക്കി.
മംഗലംഡാം പന്നികുളമ്പ് ടി. സിജോ സിവില്‍ പൊലിസ് ഓഫീസര്‍ ലിസ്റ്റില്‍ ഒമ്പത്, വാളയാര്‍ നടുപ്പതി കോളനിയിലെ എസ്.ശശി സിവില്‍ പൊലിസ് ഓഫീസര്‍ ലിസ്റ്റില്‍ 34ഉം സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ലിസ്റ്റില്‍ 23ഉം റാങ്കുകള്‍, അട്ടപ്പാടി കാരറ ഗുഡ്ഡയൂരില്‍ ജി.പി. വിഗ്നേഷ് സിവില്‍ പൊലിസ് ഓഫീസര്‍ ലിസ്റ്റില്‍ 11ഉം സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ലിസ്റ്റില്‍ 24ഉം റാങ്കുകള്‍ നേടി നിയമനം പ്രതീക്ഷിച്ചി രിക്കുകയാണ്.
പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളുടെ ഉന്നമനത്തിനായി 2022-23 ടി.എസ്.പി ഫണ്ടില്‍ നി ന്നുള്ള 25 ലക്ഷം രൂപ വകയിരുത്തിയാണ് ജില്ലാ പഞ്ചായത്ത് ജോബ് സ്‌കൂള്‍ മത്സര പരീക്ഷ പരിശീലനം ആരംഭിച്ചത്. പട്ടികവര്‍ഗ്ഗ വികസന ഓഫീസിനാണ് നിര്‍വഹണ ചുമതല. പി.എസ്.സി, ബാങ്കിങ്, റെയില്‍വേ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി പട്ടികവര്‍ഗ്ഗ യുവതീയുവാക്കളെ തയ്യാറാക്കുകയാ ണ് ജോബ് സ്‌കൂളിന്റെ ഉദ്ദേശ്യം. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലന ത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിര്‍മ്മിച്ച കഞ്ചിക്കോട് ശില്‍പി കേന്ദ്രത്തിലാണ് പരിശീലനം.
ദുര്‍ഘട മേഖലകളില്‍നിന്നും 18നും 35നും മധ്യേ പ്രായമുള്ള 35 പേര്‍ പഠിതാക്കളായുണ്ട്. സ്ഥാപനത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യത്യസ്ത ഹോസ്റ്റലുകളിലായി താമ സം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം. പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ മുതല്‍ നിയമന വി ജ്ഞാപനങ്ങള്‍ വരെ ജോബ് സ്‌കൂളില്‍ ചെയ്തുകൊടുക്കുന്നതായി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍ എം. ഷമീന പറഞ്ഞു. ഇത്തരം കാര്യങ്ങളെപ്പറ്റി അജ്ഞരായി എ ത്തുന്നവര്‍ പോലും പരിശീലനശേഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കൂടുതല്‍ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതാ യും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍ അറിയിച്ചു.
അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തും. അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലാണ് നല്‍കേണ്ടതെന്ന് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത.