മണ്ണാര്‍ക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തി തിരുവിഴാംകുന്ന് മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുറിയക്കണ്ണി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേ ദനം നല്‍കി. മുറിയക്കണ്ണി, തിരുവിഴാംകുന്ന്, അമ്പലപ്പാറ, കച്ചേരിപ്പടി, കണ്ടമംഗലം, മുണ്ടക്കുന്ന് എന്നീ പ്രദേശങ്ങളില്‍നിന്നും വിട്ടൊഴിയാതെ നില്‍ക്കുകയാണ് കാട്ടാനക ള്‍. കാല്‍ നടയാത്രക്കാരും വിദ്യാര്‍ഥികളുമെല്ലാം ഭീതിയിലാണ്. കൃഷിനശിപ്പിക്കലും നിത്യസംഭവമാണ്. കാട്ടാനകളെ തുരത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരി ക്കുകയും കൃഷി നശിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരതുക നല്‍കണമെന്നും നിവേദ നത്തില്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് ദ്രുത കര്‍മ്മസേന സജീവമാകണമെന്നും നിവേദന ത്തിലുന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. സുഹൈല്‍, ടി. ഷൗക്കത്ത്, ടി. മുസദിഖ്, വസീം അഹമ്മദ്, നയീം അഹമദ്, ടി.ശിവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.