മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന രണ്ട് ആനകളെ ഇന്ന് രാത്രി വനംവകുപ്പ് കാട്ടിലേക്ക് തുരത്തുമെന്ന് മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ അറിയിച്ചു. രാത്രി ഒമ്പത് മണി മുതല്‍ ഇതി നുള്ള ശ്രമം ആരംഭിക്കും. തിരുവിഴാംകുന്ന്, പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വന പാലകര്‍, മണ്ണാര്‍ക്കാട്, അഗളി ദ്രുതപ്രതികരണ സേന എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യത്തിലുണ്ടാവുക. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തി ലുള്ള പൊലിസും സ്ഥലത്തുണ്ടാകും.
കാട്ടാനകളെ തുരത്തുന്ന ദൗത്യം നടക്കുന്നതിനാല്‍ കന്നുകാലി ഗവേഷണ കേന്ദ്രത്തിന് ചുറ്റുവശത്ത് താമസിക്കുന്നവരും വാഹനത്തില്‍ യാത്രചെയ്യുന്നവരും വനം ഉദ്യോഗസ്ഥ രുടെ അനുമതി തേടേണ്ടതാണെന്നും പൊതുജന സുരക്ഷ മുന്‍നിര്‍ത്തി യഥാസമയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റെ യ്ഞ്ച് ഓഫിസര്‍ അറിയിച്ചു.
ഒരുമാസത്തോളമായി ആനകള്‍ ഗവേഷണ കേന്ദ്രം വളപ്പി ല്‍ തമ്പടിച്ചിട്ട്. നാനൂറ് ഏക്ക റോളം വരുന്ന ഗവേഷണ കേന്ദ്രത്തിനകത്തെ കാടും ഇതി ലുള്ള പനകള്‍, ചക്ക തുടങ്ങി യവയാണ് ആനകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ ആനകളാണ് സമീപപ്രദേശങ്ങ ളായ മുണ്ടക്കുന്ന്, മുറിയക്കണ്ണി, കാപ്പുപറമ്പ് പ്രദേശങ്ങളില്‍ നാശം വിതയ്ക്കുന്നത്. ഇതിനകം നിരവധി പേരുടെ കാര്‍ഷിക വിളകള്‍ ആനക ള്‍ നശിപ്പിച്ചു. ആനശല്ല്യം ടാപ്പിങ് തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുന്നു. വീട്ടു മുറ്റത്ത് കൂടിയെടക്കം ആനകള്‍ കടന്ന് പോകുന്നതിനാല്‍ നേരം ഇരുട്ടിയാല്‍ പുലരും വരെ സമാധാനമായി വീട്ടിലിരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശ വാസികള്‍.