അലനല്ലൂര്‍: വിവിധ പരീക്ഷകളിലെ വിജയികളെ അനുമോദിക്കുന്നതിനായി അലന ല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിജയോത്സവം’24 ഈ മാസം 22ന് ഉച്ചയ്ക്ക് 2.30ന് അലനല്ലൂര്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സെക്രട്ടറി പി. ശ്രീനിവാസന്‍ അറിയിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ പരിധിയിലെ എസ്. എസ്.എല്‍.സി, പ്ലസ്ടു ,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേ യും എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് വിജയികളെയും അനുമോദി ക്കും. ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കും.പ്രമുഖ കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പി.പി.കെ.അബ്ദുറഹ്മാന്‍ അധ്യക്ഷനാകും. ടെലിവിഷന്‍ താരം കലാഭവന്‍ നിയാസ് മുഖ്യാഥിയാകും. സഹകരണ വകുപ്പ് പ്രതി നിധികള്‍,ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, രാഷ്ട്രീയ സാമൂഹിക സാം സ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!