കല്ലടിക്കോട് : ദേശീയപാത ടി.ബി.ജംഗ്ഷന്‍ ബാലാസ് സിനിമാ തിയേറ്ററിന് സമീപം ഉണ്ടായിരുന്ന വെള്ളക്കെട്ട് മറുവശത്തേക്ക് തിരിച്ചുവിട്ട് താല്‍ക്കാലിക പരിഹാരം കണ്ട് അധികൃതര്‍. സ്വകാര്യകെട്ടിടങ്ങള്‍ക്ക് മുന്‍വശത്തായാണ് വെള്ളവും ചെളിയും വശ ങ്ങളില്‍ കല്ലുംകിടന്ന് അപകടാവസ്ഥയിലായിരുന്നത്. കഴിഞ്ഞദിവസം കാര്‍ നിയന്ത്ര ണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു.ഈഭാഗത്ത് വെള്ളം ഒഴുകിപോകാന്‍ അഴു ക്കുചാല്‍ ഇല്ലാത്തതും കല്ലുകള്‍ കൂട്ടി ഇട്ടതും പ്രശ്നമായതായി നാട്ടുകാര്‍ പരാതിപെട്ടി രുന്നു. തുടര്‍ന്ന് പാലക്കാട് നിന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ദേശീയപാത അധികൃതരെ വിവരം അറിയിക്കുകയും ചെയ്ത തിനെ തുടര്‍ന്നാണ് നടപടി. കല്ലുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. മീറ്ററുകള്‍ക്ക് അപ്പുറത്തെ അഴുക്കുചാലിലേക്ക് വെള്ളം എത്തിക്കാതെ സമീപത്തുള്ള വീടിന്റെ മതിലിന് വശത്തേക്ക് ചാലിട്ടു വെള്ളം എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. താല്‍കാലികമായി വെള്ളക്കെട്ട് ഒഴിവായെങ്കിലും കനത്ത മഴ ഉണ്ടായാല്‍ വീടിന്റെ മതിലിനും സമീപത്തെ ഇടവഴിയിലൂടെ പരിസരത്തെ വീടുക ളിലെ കിണറുകളിലേക്കും അഴുക്കുവെള്ളം എത്തിയേക്കുമെന്ന് പരിസരവാസികള്‍ പറയുന്നു.