മണ്ണാര്‍ക്കാട് :രക്തദാനത്തെ പ്രമേയമാക്കി മണ്ണാര്‍ക്കാട്ടുകാരായ ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ ലൈഫ് എന്ന ഹ്രസ്വ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ മികച്ച പ്രേക്ഷക സ്വീകാര്യത.ഒറ്റ ദിവസം കൊണ്ട് മൂവായിരത്തോളം കാഴ്ചക്കാരാണ് ഹ്രസ്വചിത്രം യുട്യൂബില്‍ കണ്ടത്.സാബ് റിന്‍ മീഡിയയുടെ ബാനറില്‍ മുഹമ്മദ് സബീല്‍ ആലിക്കല്‍സ് കഥയും നസ്‌റിന്‍ സബീല്‍ തിരക്കഥയും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം റിന്‍ഷാദാണ് സംവിധാനം ചെയ്തിരിക്കു ന്നത്.സെല്ലുലോയ്ഡ് മീഡിയ എഡിറ്റിംഗ് നിര്‍വ്വഹിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ദിപിന്‍ ദിച്ചുവും റിന്‍ഷാദും ചേര്‍ന്നാ ണ്.സമൂഹത്തില്‍ മനുഷ്യര്‍ പരസ്പരം എങ്ങിനെ കടപ്പെട്ടിരിക്കുന്നു വെന്ന് ലളിതമായി വരച്ചിടുകയാണ് ലൈഫ് എന്ന ഹ്രസ്വചിത്രം. രക്തദാനം മഹാദാനമെന്നൊക്കെ വാഴ്ത്തുകയും എന്നാല്‍ ഒരു ആവശ്യത്തിന് വിളിക്കുമ്പോള്‍ ഒഴിഞ്ഞ് മാറുകയും പിന്നീട് അവര്‍ക്കൊരാവശ്യം വരുമ്പോള്‍ സമൂഹം എങ്ങിനെ എങ്ങിനെ അവരോട് പ്രതികരിക്കുന്നുവെന്ന് ഡയറക്ടര്‍ ചിത്രത്തിലൂടെ കാണിച്ച് തരുന്നു.രക്തദാന മേഖലയിലെ സജീവ പ്രവര്‍ത്തകനും സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്‍മാനും സാന്ത്വനം കണ്‍വീനറുമായ അസ്ലം അച്ചു,സേവ് മണ്ണാര്‍ക്കാട് ബ്ലഡ് കണ്‍വീനര്‍ സാലി ഒറിസ്, ബോന്‍സന്‍,ദിപിന്‍,ശ്യാം,മദര്‍കെയര്‍ പിആര്‍ഒ രാജീവ്,ഷാജി,ആഷിക്,ബോണി,അഫ്താബ്,അജീഷ് എന്നിവര്‍ ക്കൊപ്പം ചിത്രത്തിന്റെ സംവിധായകനായ റിന്‍ഷാദ്, കഥ യെഴുതിയ മുഹമ്മദ് സബീല്‍ ആലിക്കല്‍സ് എന്നിവരും കഥാപാത്ര ങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു.ഒരു മാസം കൊണ്ടാണ് ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുമരംപുത്തൂര്‍ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയാണ് പ്രധാന ലൊക്കേഷന്‍. മികച്ച സന്ദേശം,നല്ല കഥ എന്നിങ്ങനെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഹ്രസ്വചിത്രത്തിന് താഴെ കാഴ്ചക്കാരുടെ കമന്റുകള്‍ നിറയുക യാണ്. ലൈഫ് എന്ന ഹ്രസ്വചിത്രം കാണാന്‍ https://youtu.be/d81Timg0uYY ലിങ്കില്‍ ക്ലിക്ക് ചെയ്യുക.