തച്ചനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തി ന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചനാ ട്ടുകരയില് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പാല ക്കാട് കോഴിക്കോട് ദേശീയ പാതയിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വൃക്ഷ തൈ നടീലിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി.സുബൈര്‍,എന്‍ ആര്.ഇ.ജി.എസ് എ.ഇ.ഷഹല വെള്ളക്കുന്ന്,നാസര്‍ കവറന് കുണ്ടന്‍,ഫവാസ് പുവ്വത്താണി,സി.പി. സൈതലവി,തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു