മണ്ണാര്‍ക്കാട് : മലബാറിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ തെയ്യാട്ടുചിറ കമ്മു സൂഫി അവര്‍കളുടെ ആണ്ട് നേര്‍ച്ചയും കെ.എം.ഐ.സി സില്‍വര്‍ ജൂബിലി (കമാലിയം)യും ഇന്ന് തുടങ്ങുമെന്ന് തെയ്യോട്ടുചിറ മഹല്ല് ഹയാത്തുല്‍ ഇസ്‌ലാം സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 13 വരെ നടക്കുന്ന നേര്‍ച്ചയുടെ ഭാഗമായി ഖുര്‍ആന്‍ പാരായണം, കൊടി ഉയര്‍ത്തല്‍, കമാലിയം ഗ്രാന്‍് എക്‌സ്‌പോ, അഖില കേര ള ബുര്‍ദ മത്സരം, അഖില കേരള മാഷപ്പ് മത്സരം, ഖുറാന്‍ മത്സരം, അനുസ്മരണസമ്മേ ളനം, ദ്വിദിന മതപ്രഭാഷണം, നൂറേ അജ്മീര്‍ മജ്ലിസ്, ഉലമ ഉമറാ സംഗമം, കമാലി സംഗമം, ഖതം ദുആ, മൗലിദ് പാരായണം, അന്നദാനം തുടങ്ങിയവ നടക്കും.
നിരവധി സെഷനുകളിലായി അരങ്ങേറുന്ന നേര്‍ച്ചയിലെ പ്രധാന കാര്യ പരിപാടിയായ കമാലി സനദ് ദാനവും ദിക്റ് ദുആ സമ്മേളനവും ജൂണ്‍ 11 നു നടക്കും. നേര്‍ച്ചയുടെ പ്രഥമ ദിനമായ ഇന്ന് ജുമുഅ നിസ്‌കാരാനന്തരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കൊടി ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിക്കും, തുടര്‍ന്ന് നാല് മണിക്ക് ദര്‍സ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും വൈകിട്ട് ഏഴുമണിക്ക് അഖില കേരള ബുര്‍ദ മത്സരവും അര ങ്ങേറും. ജൂണ്‍ എട്ടിന് രാവിലെ 6 മണിക്ക് മഹല്ല് ഖത്തീബ് അബ്ദു ഷുക്കൂര്‍ മദനി അമ്മി നിക്കാടിന്റെ നേത്യത്വത്തില്‍ ഖുര്‍ആന്‍ പാരായണം നടക്കും. 10 മണിക്ക് എസ്.കെ. എസ്.എസ്.എഫ് പാലക്കാട് ജില്ല പ്രതിനിധി ക്യാംപും നടക്കും. വൈകിട്ട് 7 മണിക്ക് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. വഖഫ്, ഹജ്ജ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതി ഥിയാകും. എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, നജീബ് കാന്തപുരം, കെ.പ്രേംകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് അല്‍ കമാല്‍ പ്രകാശനവും ഉസ്താദ് സിറാജുദ്ദീന്‍ ഖാസിമിയുടെ പ്രഭാഷണവുമുണ്ടാകും.
ജൂണ്‍ 9 ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുഫത്തിഷ് നാലകത്ത് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്യും, ഫിലിപ്പ് മമ്പാട് ക്ലാസിന് നേതൃത്വം നല്‍കും, തുടര്‍ന്ന് ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ കമാലിയ സനദ് ദാനം നടക്കും. 2 മണിക്ക് നടക്കുന്ന മഹ്ദിയ്യ സനദ് ദാനം സയ്യിദത്ത് സജ്ന ബീവി പാണക്കാട് നിര്‍വഹിക്കും. റുഖിയ്യ ടീച്ചര്‍ ഒളവട്ടൂര്‍ സനദ് ദാന പ്രഭാഷണം നടത്തും, വൈകിട്ട് 7 മണിക്ക് അഖില കേരള ഖുര്‍ആന്‍ മത്സരം നടക്കും. തുടര്‍ന്ന് 8 മണിക്ക് ഉസ്താദ് വലിയുദ്ധീന്‍ ഫൈസിയുടെ നേതൃത്വത്തില്‍ നൂറേ അജ്മീര്‍ മജ്ലിസ് നടക്കും.ജൂണ്‍ 10ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉലമ ഉമറാ സംഗമം ഹൈദര്‍ ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യും. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ പ്രഭാഷണവും നടത്തും. വൈകിട്ട് 3 മണിക്ക് നടക്കുന്ന വയോജന സൗഹൃദ സംഗമത്തിന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മേല്‍മുറി നേത്യത്വം നല്‍കും. അന്നേദിവസം രാത്രി 8 മണിക്ക് നടക്കുന്ന ഉസ്താദ് നൗഷാദ് ബാഖവിയുടെ മത പ്രഭാഷണം സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്യും.
ജൂണ്‍ 11ന് നാലുമണിക്ക് ശൈഖുനാ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ നേതൃ ത്വത്തില്‍ കമാലി സ്ഥാനവസ്ത്ര വിതരണം നടക്കും. രാത്രി 8 മണിക്ക് ദിക്ര്‍ ദുആ സനദ് ദാന മഹാസമ്മേളനവും സനദ് ദാനവും സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. കെ എം ഐ സി പ്രിന്‍സിപ്പല്‍ ഉസ്താദ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണവും ഉസ്താദ് അബ്ദു ശുക്കൂര്‍ മദനി അമ്മിനിക്കാട് കമ്മു സൂഫി അനുസ്മരണ പ്രഭാഷണവും നടത്തും. തുടര്‍ന്ന് ശൈഖുനാ ബാപ്പു മുസ്‌ലിയാര്‍ ഏലം കുളം നേതൃത്വം നല്‍കുന്ന ദിക്ര്‍ ദുആ സമ്മേളനവും അരങ്ങേറും.
ജൂണ്‍ 12ന് വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.ജൂണ്‍ 13ന് രാവിലെ 7 മണിക്ക് കൊടക്കാട് സയ്യിദ് ഇമ്പിച്ചി കോയ തങ്ങളുടെ നേതൃത്വത്തില്‍ മൗലിദ് പാരായണവും തുടര്‍ന്ന് ജാതിമത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനവും നടക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ സൗകര്യാര്‍ ത്ഥം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മഴ നനയാതിരിക്കാന്‍ ആവശ്യമായ പന്തല്‍ സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് ഖത്തീബ് അബ്ദുശുക്കൂര്‍ മദനി അമ്മിനിക്കാട്, മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്‌ലിയാര്‍, മഹല്ല് സെക്രട്ടറി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, ആണ്ട് നേര്‍ച്ച കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ അഷ്‌റഫി കക്കുപ്പടി, ജലീല്‍ അച്ചിപ്ര, മുഹമ്മദാലി മുസ്‌ലിയാര്‍, ബാപ്പു ഹാജി, ഹംസ മുസ്‌ലിയാര്‍, അഷ്‌റഫ് ഇരുമ്പന്‍, മാനേജര്‍ ഫിറോസ് ഹുദവി, നാസര്‍ അന്‍വരി മുതലായവര്‍ പങ്കെടുത്തു.