മണ്ണാര്‍ക്കാട്: ഉത്സവത്തിനിടെയുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താല്‍ പട്ടിക ജാതിയില്‍പ്പെട്ട യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയ്ക്ക് കോടതി കഠി നതടവും പിഴയും വിധിച്ചു. ആലത്തൂര്‍ കാവശ്ശേരി തെന്നിലാപുരം വടക്കാട് വീട്ടില്‍ സുഭാഷ് (49)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. തെന്നിലാപുരം പടിഞ്ഞാറെത്തറ മനോജിനാണ് വെട്ടേറ്റ ത്. 2015 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം.
തെന്നിലാപുരം അയ്യപ്പന്‍വിളക്ക് ഉത്സവത്തിന് മൂന്ന് പേര്‍ മദ്യപിച്ചെത്തിയത് മനോജ് ചോദ്യം ചെയ്തതിലെ വിരോധത്തെതുടര്‍ന്ന് പ്രതി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു വെന്നാണ് കേസ്. വെട്ടുതടയുന്നതിനിടെ യുവാവിന്റെ വലതുകൈയുടെ തള്ളവിരല്‍ മുറിയുകയും പിടികൊണ്ട് മുഖത്ത് കുത്തിയതില്‍ രണ്ടുപല്ലുകള്‍ നഷ്ടപ്പെടുകയുമുണ്ടാ യി. ജാതിപ്പേരുവിളിച്ച് മാനഹാനിവരുത്തിയതായും പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയു ന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 324 വകുപ്പു പ്രകാരം രണ്ടു വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴടയ്ക്കുവാനും വിധിച്ചു. പിഴയടയ്ക്കാത്തപക്ഷം മൂന്നുമാസം അധികകഠിനതടവ് അനുഭവിക്കണം. 326 വകുപ്പു പ്രകാരം ഏഴു വര്‍ഷത്തെ കഠിനതടവിനും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരുവര്‍ഷത്തെ അധികതടവും അനു ഭവിക്കണം. 307 പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കുവാ നുമാണ് വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം രണ്ടു വര്‍ഷത്തെ അധിക കഠിന തടവും അനുഭവിക്കണം. പിഴത്തുകയില്‍നിന്നും 50,000 രൂപ നഷ്ടപരിഹാര തുകയായി നല്‍കുക യും വേണമെന്നും കോടതി ഉത്തരവിട്ടു.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ആലത്തൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന ത്തെ ഡിവൈ.എസ്.പി. മാരായ ഒ.കെ. ശ്രീരാമന്‍, സി.കെ. രാമചന്ദ്രന്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂസിന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. വിജയകുമാര്‍ അന്വേഷണത്തെ സഹായിക്കുകയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷിണി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പി ക്കുകയും ചെയ്തു.