അലനല്ലൂര്‍: വിദ്യാലയകാലത്തെ നല്ലോര്‍മ്മകളുമായി അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിലെ പഴയ പത്താംക്ലാസുകാര്‍ ഒത്തുചേര്‍ന്നു. 1970-71 എസ്. എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥി കളാണ് 53 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി സംഗമി ച്ചത്.
കഴിഞ്ഞവര്‍ഷം ആദ്യമായി സഹപാഠി സംഗമം നടന്നെങ്കിലും പരിചയം പുതുക്കാന്‍ പലര്‍ക്കുമായില്ല. ആ പരിഭവം ഇന്ന് തീര്‍ന്നു. എത്രപറഞ്ഞാലും തീരാത്തവിശേഷങ്ങ ളാണ് പലര്‍ക്കുമുണ്ടായിരുന്നത്. പരസ്പരം കണ്ടപ്പോള്‍ പലരും മനസ്സുകൊണ്ട് പഴയ പത്താം ക്ലാസുകാരായി. അന്നത്തെ നൂറൂകൂട്ടം കാര്യങ്ങളോര്‍ത്തെടുത്ത് പലരും പങ്കു വെച്ചു. പഴയകാല സൗഹൃദവും ഓര്‍മകളും സ്‌നേഹവും പകര്‍ന്ന സംഗമം അവിസ്മര ണീയമായ അനുഭവമായി.
അലനല്ലൂര്‍ എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സംഗമത്തില്‍ എ. രാമകൃഷ്ണന്‍ അധ്യക്ഷനായി. ടി.അബ്ദുള്‍ കരീം, പത്മനാഭന്‍, അലി, വിദ്യാധരന്‍, സൈയ്താലി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടന്നു. പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ചെലവ് കഴിഞ്ഞ് ബാക്കി വന്ന 15,000 രൂപ അലനല്ലൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.