അഗളി : അട്ടപ്പാടിയില്‍ മലയുടെ അടിവാരത്തെ നീര്‍ച്ചാലിന്റെ കരകളില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അഗളി എക്‌സൈസ് റേഞ്ചും മുക്കാലി ഫോറസ്റ്റ് ഓ ഫിസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാടവയല്‍ മുരുഗള ഊരില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറിയുള്ള പക്കിമലയുടെ അടിവാരത്തെ നീര്‍ച്ചാലിന്റെ ഇരുകരകളില്‍ നിന്നായി 436 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുതല്‍ ആറു മാസം വരെ പ്രായം വരുന്ന ചെടികള്‍ 34 തടങ്ങളിലായാണ് ഉണ്ടായിരുന്നത്. സാമ്പിളെടുത്തശേഷം മറ്റുള്ളവ നശിപ്പിച്ചതായും ഏകദേശം എട്ടു ലക്ഷത്തോളം വിപണിമൂല്യമുള്ളതാണ് ഈചെടികളെന്നും എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ്.സുമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡുമാരായ പ്രഭ, ജയ ദേവന്‍, ഉണ്ണി, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പ്രമോദ്, സിവില്‍ എക്‌സൈസ് ഓഫിസ ര്‍മാരായ പ്രദീപ്, ലക്ഷ്മണന്‍, ഭോജന്‍, സുധീഷ് കുമാര്‍, വനിതാസിവില്‍ എക്‌സൈസ് ഓഫിസര്‍ വിജിനി, വനപാലകരായ രംഗസ്വാമി, അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.