അലനല്ലൂര്‍: അലനല്ലൂര്‍ ടൗണില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതിക്കായി പൈപ്പിട്ട സ്ഥല ങ്ങളിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ നാളെ പ്രതിഷേധ ചങ്ങല തീര്‍ക്കുമെന്ന് കെ.വി.വി.ഇ.എസ് അലനല്ലൂര്‍ യൂണിറ്റ് പ്രസി ഡന്റ് ബാബു മൈക്രോടെക് അറിയിച്ചു. കെ.വി.വി.ഇ.എസ് അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈകിട്ട് 4.30 മുതല്‍ കണ്ണംകുണ്ട് റോഡ് മുതല്‍ അയ്യപ്പന്‍കാവ് വരെ യാണ് പ്രതിഷേധ ചങ്ങല തീര്‍ക്കുക.
വേനല്‍മഴ തുടങ്ങിയപ്പോള്‍ റോഡരുകിലും കടകള്‍ക്ക് മുന്നിലും വെള്ളക്കെട്ട് രൂപപ്പെ ട്ടിരുന്നു. കടകളിലേക്ക് വെള്ളം കയറുകയും കൂടാതെ റോഡരുകില്‍ പലഭാഗത്തായി കുഴികള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ചളിയിലും കുഴിയിലും പെട്ട് കാല്‍നടയാത്ര ക്കാര്‍ അപകടത്തില്‍പെടുന്നതും പതിവായി.കഴിഞ്ഞമാസം ഗ്രാമ പഞ്ചായത്ത് അധി കൃതര്‍ക്കും ജല്‍ജീവന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് പ്രശ്‌നബാധിത ഭാഗങ്ങളില്‍ അടുത്ത ദിവസം തന്നെ ക്വാറി വേസ്റ്റിടാ മെന്നും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കോണ്‍ക്രീറ്റ് പ്രവൃത്തികളും മറ്റും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചതായി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ അധ്യയനവര്‍ഷമാരം ഭിക്കുകയും മഴക്കാലമെത്തുകയും ചെയ്തിട്ടും നടപടികളുണ്ടാകാത്തതാണ് വ്യാപാരിക ളെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും ജീവന് ഭീഷ ണിയാകുന്ന പ്രശ്‌നത്തില്‍ പരിഹാരം വൈകുന്നതാണ് പ്രതിഷേധത്തിനിടയാക്കി യിരിക്കുന്നത്.