കൊഴിഞ്ഞാമ്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ അനുപ്പൂര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാപ്പ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സര്‍ക്കാരിന് 1500 രൂപ നഷ്ടം വരുത്തിയതിന് ഒഴലപ്പതി സ്വദേശി അബു താഹീറിനെ ഒരു ദിവസത്തെ തടവ് ശിക്ഷയ്ക്കും 500 രൂപ പിഴ അടയ്ക്കാനും ചിറ്റൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി. പ്രിയ ശിക്ഷ വിധിച്ചു. 2012 നവംബര്‍ ഒന്‍പതിനാണ് കേസിനാ സ്പദമായ സംഭവം. അയല്‍ക്കാര്‍ പൊതുടാപ്പ് ഉപയോഗിക്കുന്ന തിന്റെ വിരോധത്തിലാണ് ഇയാള്‍ പൊതുടാപ്പ് നശിപ്പിച്ചത്. വടകരപ്പതി ഗ്രാമപഞ്ചായത്ത് നല്‍കിയ പരാതിയില്‍ 1984 ലെ പൊതുമുതല്‍ നശികരണ നിയന്ത്രണ നിയമത്തി ലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കൊഴിഞ്ഞാമ്പാറ പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി. ബിസി ഹാജരായി.