കോട്ടോപ്പാടം: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി വനമേഖ ലയില്‍ വന്യമൃഗങ്ങള്‍ക്കായി തീറ്റപ്പുല്‍ നടീലും വനാതിര്‍ത്തികളില്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിനായി അടിക്കാട് വെട്ടിതെളിക്കലും നടത്തി. വനംവകുപ്പും കരടിയോടുള്ള തൂക്കുവേലിസംരക്ഷണ സമിതിയും കാട്ടുതീ ജനകീയ പ്രതിരോധ സേനയും ചേര്‍ന്നാണ് പ്രവൃത്തികള്‍ നടത്തിയത്. മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെയുള്ള ഏഴു കിലോമീറ്റര്‍ ഭാഗമാണ് വേലിനിര്‍മാണത്തിന്റെ ഭാഗമായി അടിക്കാട് നീക്കംചെയ്തത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലേയും അമ്പലപ്പാറ സൈലന്റ് വാലി നീലിക്കല്‍ സ്റ്റേഷനിലെ ജീവനക്കാരും വളണ്ടിയര്‍മാരും പങ്കെടുത്തു.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍ ഉദ്ഘാടനം ചെയ്തു. സൈലന്റ്വാലി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.എസ്. വിഷ്ണു അധ്യക്ഷനായി. വാര്‍ഡംഗം കെ. നൂറുല്‍ സലാം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.ജഗദീഷ്, എം.ജയ്സണ്‍, നീലി ക്കല്‍ സ്റ്റേഷന്‍ ഓഫീസര്‍ അനീഷ് പാറയില്‍, മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി. ഫോറസ്റ്റ് ഓഫീ സര്‍ രാജേഷ്, കരടിയോട് തൂക്കുവേലി സംരക്ഷണ സമിതി അംഗം സുല്‍ഫി, കാട്ടുതീ ജനകീയ പ്രതിരോധ സേനാംഗം ഉണ്ണി വരതന്‍ എന്നിവര്‍ സംസാരിച്ചു.