മണ്ണാര്‍ക്കാട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സാഹചര്യത്തി ല്‍ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ആവശ്യമായ മുന്നൊ രുക്കം നടത്തേണ്ടതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അപകട ഭീഷണി നിലനില്‍ക്കു ന്ന സ്ഥലങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം മുന്‍കൂട്ടി സജ്ജമാ ക്കണമെന്നും അറിയിച്ചു. അപകടങ്ങളുണ്ടാകുന്ന പക്ഷം ദ്രുതഗതിയില്‍ ഇടപെടുന്നതി നും അത്തരം പ്രദേശങ്ങളില്‍ ജെ.സി.ബി. കട്ടര്‍, ഹിറ്റാച്ചി, കംപ്രസര്‍ തുടങ്ങിയ സംവി ധാനങ്ങള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാര്‍, പൊലിസ്, അഗ്നി രക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍, താലൂക്ക് ആശുപതി സൂപ്രണ്ട്, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 04924-222397 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!