തെങ്കര : നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യ ഘട്ട ടാറിംങ് പ്രവൃത്തികളാരംഭിച്ചു. തെങ്കര ഭാഗത്താണ് ടാറിംങ് ജോലികള്‍ നടക്കുന്ന ത്. ഇന്ന് 1.3 കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഒരുവശം ടാര്‍ ചെയ്തു. ഇന്നലെ റോഡി ന്റെ ഉപരിതലത്തില്‍ നിന്നും പൊടി ഉയരാതിരിക്കാനുള്ള മിശ്രിതം ഇട്ടിരുന്നു. നെല്ലി പ്പുഴ മുതല്‍ ആനമൂളിവരെയുള്ള എട്ടുകിലോമീറ്റര്‍ റോഡാണ് ഒന്നാം ഘട്ടത്തില്‍ നവീ കരിക്കുന്നത്. ഇതില്‍ തെങ്കര മുതല്‍ നെല്ലിപ്പുഴ സ്‌കൂളിനു സമീപം വരെയുള്ള നാലു കിലോമീറ്ററിലെ പ്രവൃത്തികളാണ് ടാറിങ്ങിലേക്ക് കടന്നിരിക്കുന്നത്. റോഡിന്റെ ഒരുവശം ആദ്യം ടാറിങ് നടത്തിയശേഷമേ മറുവശത്ത് ടാറിങ് നടത്തൂ. റോഡ് പുന രുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി – പി.എം.യു ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാലാവസ്ഥ അനുകൂലമായാല്‍ വേഗത്തില്‍ തന്നെ ഒരുപാളി ടാറിങ് പൂര്‍ത്തിയാക്കാ നാണ് അധികൃതരുടെ ശ്രമം. ആകെ 53 കിലോമീറ്റര്‍ ദൂരം വരുന്ന അന്തര്‍സംസ്ഥാനപാ ത മൂന്ന് ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. ആനമൂളി മുതല്‍ മുക്കാലി വരെ രണ്ടാം ഘട്ടവും മുക്കാലി മുതല്‍ ആനക്കട്ടി വരെ 34 കിലോമീറ്റര്‍ ദൂരത്തിലുള്ള മൂന്നാംഘട്ട നവീകരണവുമാണ് നടത്തുക. ആദ്യഘട്ടത്തില്‍ 44 കോടി രൂപ ചെലവഴിച്ചാണ് നെല്ലി പ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡ് നവീകരിക്കുന്നത്. 15 മാസ കരാര്‍ കാലാവധി യില്‍ കാസര്‍ഗോഡ് സ്വദേശിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. അഴുക്കുചാല്‍, കലുങ്ക് നിര്‍മാണപ്രവൃത്തി കളും നടന്നുവരുന്നു. അതേസമയം മഴപെയ്തതോടെ റോഡ് നവീകരണം നടക്കുന്നയിട ങ്ങളില്‍ ചെളിക്കെട്ട് രൂപപ്പെട്ടത് യാത്രാക്ലേശത്തിനിടയാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.