മണ്ണാര്‍ക്കാട് : എമര്‍ജിന്‍സി മെഡിസിന്‍ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അത്യാഹിത ജീവന്‍രക്ഷാപരിശീലനം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാടും പരിസര പ്രദേശ ങ്ങളിലുമുള്ള ആംബുലന്‍സ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കാണ് മദര്‍കെയര്‍ കോണ്‍ ഫറന്‍സ് ഹാളില്‍ വെച്ച് പരിശീലനം നല്‍കിയത്. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ജീവന്‍രക്ഷാ പരിശീലനം, പാമ്പുകടി യുടെ പ്രാഥമിക ചികിത്സ, നെഞ്ചുവേദന, അബോധാവസ്ഥ, ശ്വാസതടസം, അപസ്മാരം, സ്‌ട്രോക്ക് എന്നിവയിലെ പ്രാഥമിക ശുശ്രൂഷ,റോഡപകടങ്ങളിലെ പ്രാഥമിക ശുശ്രൂഷ യും ഹോസ്പിറ്റലിലേക്കുള്ള യാത്രമധ്യേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളി ലാണ് ക്ലാസ് നടന്നത്. എമര്‍ജന്‍സി ഫിസിഷ്യന്‍മാരായ ഡോ.പി.ഫവാസ്, ഡോ.എന്‍.വി. ആഷിക്, ഡോ.അഖില്‍ നെസീം എന്നിവര്‍ ക്ലാസെടുത്തു. പി.ആര്‍.ഒ. മാനേജര്‍ എം. രാജീവ്, മാര്‍ക്കറ്റിംങ് മാനേജര്‍ കെ.അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.
