മണ്ണാര്‍ക്കാട് : ലോക എമര്‍ജന്‍സി മെഡിസിന്‍ ദിനത്തോടനുബന്ധിച്ച് ആംബുലന്‍സ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അത്യാഹിത ജീവന്‍രക്ഷാ പരിശീലനം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മദര്‍കെയര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അടിസ്ഥാന ജീവന്‍രക്ഷാ പരിശീലനം, പാമ്പുകടിയുടെ പ്രാഥമിക ചികിത്സ, നെഞ്ചുവേദന, അബോധാവസ്ഥ, ശ്വാസതടസം, അപസ്മാരം, സ്‌ട്രോക്ക് എന്നിവയില്‍ പ്രാഥമിക ശുശ്രൂഷ, റോഡപകടങ്ങ ളിലെ പ്രാഥമിക ശുശ്രൂഷയും ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന ക്ലാസുണ്ടാവുക. വര്‍ഷങ്ങളുടെ സേവനപരിചയമുള്ള വിദഗ്ദ്ധ എമര്‍ജന്‍സി ഫിസിഷ്യന്‍മാര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943 350 110, 8089 626 426.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!