മണ്ണാര്‍ക്കാട് : ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ശാസ്താവിന്റേയും ഉപദേവന്‍മാരായ ഗണപതി, മുനീശ്വരന്‍, വനദുര്‍ഗ്ഗയുടെയും പ്ര തിഷ്ഠാദിന മഹോത്സവം മെയ് 28,29 തിയതികളില്‍ നടക്കുമെന്ന്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് വടക്കേകളം, സെക്രട്ടറി രാജകുമാരന്‍ പുത്തന്‍വീട് , ഖജാന്‍ജി സുഭാഷ് പൊക്കാത്തില്‍, മേല്‍ ശാന്തി ശ്രീ ശ്യാംലാല്‍ എന്നിവര്‍ അറിയിച്ചു. അണ്ടലാടി മന യ്ക്കല്‍ പരമേശ്വരന്‍ (കുട്ടന്‍) നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.

ചൊവ്വാഴ്ച രാവിലെ ദീപാരാധന, പ്രസാദശുദ്ധി, ഹോമങ്ങള്‍, വസ്തുകലശാഭിഷേകം, ഭഗല്‍സേവ, അത്താഴപൂജ എന്നിവ നടക്കും. ബുധനാഴ്ച രാവിലെ മഹാഗണപതിഹോമം, ഉഷ:പൂജ, കലശപൂജ, കലശാഭിഷേകം,ഉച്ചപൂജ തുടര്‍ന്ന് അന്നദാനവും നടക്കും.

ജില്ലയിലെ ഏക അശ്വാരൂഢ ക്ഷേത്രമാണ് ചേറുംകുളം പള്ളിയാലില്‍ സ്ഥിതി ചെയ്യു ന്നത്. എല്ലാമാസവും പൗര്‍ണമി ദിവസം മുനീശ്വരപൂജയും എല്ലാമലയാള മാസം ആദ്യ ത്തെ ശനിയാഴ്ച ഭഗവാന്റെ പ്രത്യേക വഴിപാടായ കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലിയും ശനീശ്വരപൂജയും ഉണ്ടാകുമെന്ന് ക്ഷേത്രകമ്മിറ്റി അറിയിച്ചു. ക്ഷേത്രത്തിലെ വഴിപാടു കള്‍, പൂജകള്‍ എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് 9526424204, 9605699625 എന്നീ നമ്പറുകളില്‍ വിളിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!