കോട്ടോപ്പാടം : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അരങ്ങ് 2024 കുടുംബശ്രീ വാര്‍ഷികം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കരജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. പട്ടുറുമാല് ഗായിക ആയിഷ ഫില്‍വ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനി ല്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, മെമ്പര്‍മാരായ നിജോ വര്‍ഗീസ്, ഫായി സ ടീച്ചര്‍, കെ.ഹംസ, സി.റുബീന, പി.സരോജിനി, സി. കെ.സുബൈര്‍, ഒ.ഇര്‍ഷാദ്, സി. ഡി.എസ്. ചെയര്‍പേഴ്സണ്‍ ദീപ ഷിന്റോ, സി.പി.ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അയല്‍ക്കൂട്ട അംഗങ്ങള്‍, ഓക്സിലറി അംഗങ്ങള്‍ എന്നിവരുടെ വിവിധകലാ മത്സരങ്ങളും നടന്നു.