തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. സര്‍ഗ്ഗോത്സവം ‘അരങ്ങ് 2024’സംഘടിപ്പിച്ചു. കുടുംബശ്രീ, ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍ തുടങ്ങിയവരുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറി. നാട്ടുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിത ശൈലിരോഗ നിര്‍ണ്ണയ ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.എം.നവാസ്, പി.ടി.സഫിയ, പി.രാധാകൃഷ്ണന്‍, ഇല്യാസ് കുന്നുംപുറത്ത്, ബിന്ദുകൊണ്ടത്ത്, എം.സി.രമണി, എ.കെ.വിനോദ്, സി.പി ജയ, പി. എം.ബിന്ദു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജനിപ്രിയ, മെമ്പര്‍സെക്രട്ടറി സി.പി.നാരാ യണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ബാലകൃഷ്ണന്‍, ആരോഗ്യപ്രവര്‍ത്തകരായ കെ. പ്രിയന്‍, യു.ഹസീന, പൊതുപ്രവര്‍ത്തകരായ കെ.ഹംസ മാസ്റ്റര്‍, കൃഷ്ണദാസ്, കെ.ടി. ജലീല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!