പാലക്കാട് :ഗാര്‍ഹിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നട ത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. അദാലത്തില്‍ വന്ന പരാതികളില്‍ അധികവും ഗര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട താണ്. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതിപ്പെടാന്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നു എന്നത് ആശാവഹമാണ്. തുടര്‍ച്ചയായി നടത്തുന്ന നിയമബോധവത്കരണ ക്ലാസുകളു ടെയും സെമിനാറുകളുടെയും ഫലമായാണിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ യോജി പ്പിച്ചു കൊണ്ട് ഈ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

കുടുംബപ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന സഹന മനോഭാവം പുരുഷന്മാര്‍ മുതലെടുക്കുന്നുണ്ട്. എന്നാല്‍, സമൂഹത്തില്‍ ചെറിയ തോതിലെങ്കിലും മാറ്റം പ്രകടമാണ്. ഇത് ആശാവഹമാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പാഠ്യ- പാഠ്യേതര പ്രവര്‍ത്തന മികവിലുമാകണം അധ്യാപകരുടെ ശ്രദ്ധയെന്നും അനാരോഗ്യകരമായ പ്രവണതകള്‍ വളരാന്‍ അനുവദിക്കരുതെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. ഇതിനു പുറമേ വസ്തു സംബന്ധമായ തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും അദാലത്തില്‍ പരിഗണനയ്ക്കായി വന്നു.

സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. അഞ്ച് പരാതികള്‍ കൗണ്‍സലിംഗിന് അയച്ചു. 18 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തില്‍ പങ്കെടുക്കേണ്ട എട്ട് പേര്‍ ഹാജരായില്ല. ആകെ 40 പരാതികളാണ് പരിഗണിച്ചത്. അഡ്വ. ഷീബ രമേശ്, കൗണ്‍സലര്‍ ജിജിഷ ബാബു എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!