മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകേപന സമിതി കാഞ്ഞിരപ്പുഴ യൂനിറ്റ് ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും പാലാംപട്ട ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേരിയില്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി സുന്ദര്‍ദാസ്, മണ്ണാര്‍ക്കാട് യൂനിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, ദേവദാസ്, ജോര്‍ജ് പാലക്കയം എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ജോര്‍ജ് നമ്പുശ്ശേരിയില്‍ (പ്രസിഡന്റ്), ബിജുമോന്‍ .ടി. ഇലവു ങ്കല്‍ (ജന.സെക്രട്ടറി), അബ്ദുള്‍ സലീം (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!