കരിമ്പ: സി.ബി.എസ്.സി പ്ലസ്ടു പരീക്ഷയില്‍ സൗത്ത് ഇന്ത്യയില്‍ (ഹൈദരാബാദ് മേഖലയില്‍) ഒന്നാം റാങ്കോടെ വിജയിച്ച കരിമ്പ സ്വദേശി കെ.എസ്.വിപിന്‍ദാസിനെ എം.എസ്.എഫ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ സെക്രട്ടറി അല്‍ത്താഫ് കരിമ്പ മൊമെന്റോ കൈമാറി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശിഹാബ് ചെല്ലിപറമ്പില്‍, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ആദില്‍ പാലക്കല്‍, സമദ് കല്ലടിക്കോട്, അബ്ദുല്‍ റഹ്മാന്, ഫാരിസ് എന്നിവര്‍ പങ്കെടു ത്തു.