അലനല്ലൂര്‍ : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ എടത്ത നാട്ടുകര മേഖലയിലെ 140ല്‍പരം വിദ്യാര്‍ഥികളെ എം.എസ്.എഫ് മേഖല കമ്മിറ്റി അനു മോദിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പള്ള സനഓഡിറ്റോറി യത്തില്‍ നടന്ന യോഗത്തില്‍ എം.എസ്.എഫ്. മേഖല പ്രസിഡന്റ് സി.എ.മന്‍സൂര്‍ അധ്യ ക്ഷനായി. മുസ്‌ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായ ന്‍, എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് കെ.യു.ഹംസ എന്നിവര്‍ മുഖ്യാതിഥികളായി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ടി.ഹംസപ്പ, മേഖലാ പ്രസിഡന്റ് ഷാനവാസ് പടുവന്‍പാടന്‍, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ട്, മേഖലാ ജനറല്‍ സെക്രട്ടറി മഠത്തൊടി റഹ്മത്ത്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി നൗഷാദ്, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍, ജനറല്‍ സെക്രട്ടറി മുഹ്‌സിന്‍ ചങ്ങലീരി, മേഖലാ ഭാരവാഹികളായ മുസ്തഫ പൂക്കാടംഞ്ചേരി, ഉനൈസി മഠത്തില്‍, അഫ്‌സല്‍, നബീല്‍, നാസര്‍, യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി.ജഫീര്‍, ഒ.നിജാസ് , റഹീസ് എടത്തനാട്ടുകര എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!