മണ്ണാര്‍ക്കാട്: എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നിയോജ കമണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ഫ്‌ലെ യിം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 8 ന് എക്‌സലന്‍സ് മീറ്റ് നടത്തും. രാവിലെ 9.30 ന് എം.പി.ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.

മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 798 വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയ നേട്ടം കൈവരിച്ച 19 വിദ്യാലയ ങ്ങളെയും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് ജേതാക്കളായ 92 പേരെയും ചടങ്ങില്‍ അനുമോദിക്കും. ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും എക്‌സലന്‍സ് മീറ്റില്‍ പങ്കെടുക്കും. ഫ്‌ലെയിം പദ്ധതിയുടെ ഭാഗമായി നട ത്തിയ എന്‍.എം.എം.എസ് പരിശീലനത്തിലൂടെ 92 പേരാണ് പ്രതിവര്‍ഷം 12000 രൂപ വീ തം നാല് വര്‍ഷത്തേക്ക് 48000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിന് മണ്ഡലത്തില്‍ നിന്നും യോഗ്യരായത്. അട്ടപ്പാടി മേഖലയിലെ എട്ട് ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ 19 വിദ്യാലയ ങ്ങളില്‍ നൂറ് ശതമാനം വിജയം നേടാനായി. വിവിധ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പുതിയ കെട്ടിടങ്ങള്‍, പാചകപ്പുര, ശുചിമുറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍വല്‍ക്കരണം,സ്‌കൂള്‍ ബസുകള്‍,സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍,അംഗന്‍വാടികളിലെ കുരുന്നുകള്‍ക്ക് വിശ്രമിക്കാന്‍ ബെഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നു.

ഫ്‌ലെയിം കോര്‍ ഗ്രൂപ്പ് ആലോചനാ യോഗം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.കണ്‍വീനര്‍ ഡോ.ടി.സൈനുല്‍ ആബിദ്,കെ.ജി.ബാബു, സിദ്ദീഖ് പാറോക്കോട്, ടി.ബിനീഷ്, സലീം നാലകത്ത്, എം. മുഹമ്മദലി മിഷ്‌കാത്തി,മുനീര്‍ താളിയില്‍,ബിലാല്‍ മുഹമ്മദ്,ഷമീര്‍ മണലടി, എം. സുഫ്യാന്‍ എന്നിവര്‍ പങ്കെടുത്തു. ഹജ്ജ് കര്‍മത്തിന് പോകുന്ന ഹമീദ് കൊമ്പത്തിന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!