കുത്തന്നൂര്‍: സംസ്ഥാനത്ത് 514 പുതിയ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീ കരി ക്കാനായത് പൊതുമരാമത്തു വകുപ്പിന്റെ നേട്ട മാണെന്ന് പൊതു മരാമത്ത് -രജിസ്ട്രേഷന്‍- തപാല്‍- റെയില്‍വേ വകുപ്പ് മന്ത്രി ജി.സുധാ കരന്‍ പറഞ്ഞു. ആലത്തൂര്‍-തരൂര്‍ മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കുള വന്‍മുക്ക്-കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത്രയും പാലങ്ങള്‍ വകുപ്പ് പൂര്‍ത്തി യാക്കിയിട്ടില്ല. സര്‍ക്കാരിന്റെ ടെന്‍ഡര്‍ തുക കൂട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന പഴയരീതി വകുപ്പില്‍ ഇല്ലാതാക്കിയെന്നും പൂര്‍ത്തിയാക്കിയ എല്ലാ പാലങ്ങളും പുതിയ നിര്‍മ്മിതിയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ റൈസ് പാര്‍ക്ക് കണ്ണമ്പ്രയില്‍ മുഖ്യമന്ത്രി ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
2016-17 വര്‍ഷത്തെ ബജറ്റില്‍ 9.30 കോടി രൂപ അനുവദിച്ചാണ് 6.8 കി.മി ദൈര്‍ഘ്യമുള്ള കുളവന്‍-മുക്ക് കുത്തന്നൂര്‍ റോഡ്, 6.2 കിമീ ദൈര്‍ഘ്യമുള്ള കുത്തന്നൂര്‍-തോലന്നൂര്‍ റോഡ് എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. കുത്തന്നൂര്‍ കിഴക്കേത്തറ മൈതാനത്ത് നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഷേളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.