മണ്ണാര്‍ക്കാട് : നഗരത്തില്‍ ദേശീയപാതയോരത്ത് നടപ്പാതയുടെ കൈവരികളിലുള്ള ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. കോടതിപ്പടിയില്‍ പെട്രോള്‍ പമ്പിന് എതിര്‍ വശത്തുള്ള കൈവരിയിലെ ചെടിച്ചട്ടിയിലാണ് ചെടികള്‍ക്കൊപ്പം കഞ്ചാവ് ചെടിയും വളര്‍ന്നിരുന്നത്. ഇന്നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരിലൊരാരാളാണ് എക്‌സൈസിനെ അറിയിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ എസ്.ബി.ആദര്‍ശിന്റെ നിര്‍ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ.വിനോ ജിന്റെ നേതൃത്വത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍കുട്ടി, സിവില്‍ എക് സൈസ് ഓഫിസര്‍മാരായ പ്രത്യുഷ്, വിവേക്, ഡ്രൈവര്‍ അനീഷ് എന്നിവരടങ്ങുന്ന സം ഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി പിടിച്ചെടുത്തു. 50 സെന്റീമീറ്റര്‍ ഉയരം വരുന്ന ചെടിക്ക് മൂന്ന് മാസത്തെ പ്രായം കണക്കാക്കുന്നു. സംഭവത്തില്‍ കേസെടുത്തു. അന്വേ ഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നഗരസൗന്ദര്യവല്‍ക്കര ണത്തിന്റെ ഭാഗമായാണ് നടപ്പാതയുടെ കൈവരികളില്‍ പൂചട്ടിയില്‍ ചെടികള്‍ വളര്‍ത്തുന്നത്.
.