മണ്ണാര്‍ക്കാട്:ഡിഎ കുടിശ്ശിക വിതരണം വൈകുന്നതില്‍ പ്രതിഷേ ധിച്ച് പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ശനി യാഴ്ച പണിമുടക്കി.സമരം യാത്രക്കാരെ വലച്ചു.അതേ സമയം മണ്ണാ ര്‍ക്കാട് പൂരം കണക്കിലെടുത്ത് താലൂക്കില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. രാവിലെ യാത്രക്കാരുമായി മുനിസിപ്പല്‍ സ്റ്റാന്റിലേക്കെത്തിയ ബസുകളെ സമരക്കാര്‍ തടഞ്ഞത് യാത്ര ക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി.പിന്നീട് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സിഐടിയു, ഐഎന്‍ടിയുസി,ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ ജില്ലയില്‍ പണിമുടക്കിയത്. സമരവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ എംകെ രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളി സംഘടന പ്രതിനിധികളും ചര്‍ച്ച നടത്തി യെങ്കിലും വിജയിച്ചില്ല.മൂന്ന് ഗഡു കുടിശ്ശികയാണ് തൊഴിലാളി കള്‍ക്ക് ലഭിക്കാനുള്ളത്.നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ കുടിശ്ശിക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാ ടിലായിരുന്നു ഉടമകളുടെ സംഘടന.ഇതേ തുടര്‍ന്നാണ് പണിമുട ക്കുമായി മുന്നോട്ട് പോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.