മണ്ണാര്‍ക്കാട്: ഒറീസയില്‍ നടന്ന ഖേലോ ഇന്ത്യ നാഷണല്‍ റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്കും അഭിമാനിക്കാനുള്ള വക യുണ്ട്.മത്സരത്തിലെ ജയത്തിലല്ല മത്സരം നിയന്ത്രിച്ചആളുടെ പേരില്‍.മണ്ണാര്‍ക്കാട് ചുങ്കം കരിമ്പനക്കല്‍ കെ ഉസ്മാന്‍ (46) ആണ് ആ അഭിമാന താരം.ദേശീയ തലത്തിലെ റഫറിമാരില്‍ കേരള ത്തില്‍ നിന്നും ഗണനീയനാണ് കെ ഉസ്മാന്‍. കേരളത്തില്‍ നിന്നും രണ്ട് പേരെയാണ് ഓഫീഷലായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവ നന്തപുരം സ്വദേശി കെ.എന്‍.ത്രിവിയും പന്നെ ഉസ്മാനും.റസ്ലിംഗിലെ അന്തര്‍ദേശിയ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് നടന്ന മത്സരത്തിലെ റഫറി സ്ഥാനം പുതിയ അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കിയെന്ന് ഉസ്മാന്‍ പറഞ്ഞു.
നാട്ടുമൈതാനതങ്ങളില്‍ പന്ത് തട്ടി നടന്ന ഉസ്മാന്‍ ആക്‌സമിക മായാണ് ഗുസ്തിയെന്ന കായിക വിനേദമേഖലയിലേക്ക് എത്തി പ്പെടുന്നത്. പ്രൊഫ ജോസഫാണ് ഗുസ്തിയിലേക്ക് വഴികാട്ടിയാ യത്.അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്.മത്സരിച്ച് മുന്നേറിയ ഉസ്മാന്‍ പിന്നീട് ഗുസ്തിയില്‍ തന്നെ ഓഫീഷ്യല്‍ സ്ഥാനങ്ങളിലേ ക്കെത്തിപ്പെടുകയായിരുന്നു. വിവിധ സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു.അട്ടപ്പാടി ചിണ്ടക്കി സ്‌കൂളില്‍ കായിക അധ്യാപകനായി എത്തിയതോടെയാണ് ജീവിതത്തില്‍ പുതിയ വഴിത്തിരുവുകളുണ്ടായത്.ഗോത്രവിദ്യാര്‍ത്ഥികള്‍ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകള്‍ വാരിക്കൂട്ടി യപ്പോള്‍ ഉസ്മാന്റെ പേരിലും തിളക്കം കൂടി.വര്‍ഷങ്ങളോളം കായിക അധ്യാപകനായി ജീവിതം തുടര്‍ന്ന ഉസ്മാന്‍ ഇപ്പോള്‍ കാരാകുര്‍ശ്ശി വില്ലേജ് ഓഫീസിലെ ജീവനക്കാരനാണ്.ഇതിനകം നിരവധി ദേശീയ മത്സരങ്ങളില്‍ റഫറിയായിട്ടുണ്ട്.റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ മലയാളിയായ വി.എന്‍ പ്രസൂദിന്റെ സംഘടനയിലെ സാന്നിദ്ധ്യം കേരളത്തിലെ റഫറിമാര്‍ക്കും കോച്ചുമാര്‍ക്കും ദേശീയ തലത്തില്‍ എത്തിപ്പെടാന്‍ സഹായകമാകുന്നുണ്ട്.ഒപ്പം കേരള സ്റ്റേറ്റ് റസ്ലിംഗ് അസോസി യേഷന്‍ സെക്രട്ടറി അനില്‍ വാസന്റെ പിന്തുണയും ഈ മേഖല യില്‍ നിലനില്‍ക്കാന്‍ സഹായകമാകുന്നുണ്ടെന്നും ഉസ്മാന്‍ കരിമ്പനക്കല്‍ പറഞ്ഞു.എടത്തനാട്ടുകര ജിഒഎച്ച്എസ്എസിലെ അധ്യാപികയായ സുനിതയാണ് ഭാര്യ.മക്കള്‍:ഹുസ്‌ന,അല്‍അമീന്‍.