മണ്ണാര്‍ക്കാട് : ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടല്‍ ഉടമയേയും തൊഴിലാളിയേയും മര്‍ദിച്ചസംഭവത്തില്‍ മൂന്ന് പേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. നാട്ടുകല്‍ പെരുണ്ടപ്പുറത്ത് യൂസഫ് (32), പോത്തേങ്ങല്‍ അബ്ദുള്‍ ഷുക്കൂര്‍ (36), വള്ളൂര്‍ക്കാവില്‍ ശിഹാബുദ്ദീന്‍ (33) എന്നിവരെയാണ് നാട്ടുകല്‍ എസ്.ഐ സദാ ശിവനും സംഘവും അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കട ഉടമ സല്‍സാലിനും ഒരു തൊഴിലാളിയ്ക്കുമണ് മര്‍ദനമേറ്റത്. രാത്രി 9.30ഓടെ കാറിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ചെയ്യുകയും പുറത്തുനിര്‍ത്തിയ കാറിലേക്ക് എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു സമ്മതിക്കാതി രുന്നതോടെ യുവാക്കള്‍ സല്‍സാലിനെതിരെ തട്ടികയറുകയും മര്‍ദിക്കുകയുമായിരു ന്നുവെന്ന് പൊലിസ് പറയുന്നു. തടയാന്‍ശ്രമിച്ചപ്പോഴാണ് തൊഴിലാളിയ്ക്കും മര്‍ദനമേറ്റ ത്. കൂടാതെ കടയിലെ ഫര്‍ണീച്ചറുകളും ഗ്ലാസുകളും മറ്റും തകര്‍ക്കുകയും ചെയ്തശേഷ മാണ് സംഘം മടങ്ങിയത്. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറ യുന്നു. പരാതി പ്രകാരം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!