അലനല്ലൂര്‍: അലനല്ലൂര്‍ ചന്തപ്പടിയിലെ ഉയരവിളക്ക് കത്തുന്നില്ല. വൈകുന്നേരമാകു ന്നതോടെ തിരക്കേറിയ ജംങ്ഷന്‍ ഇരുട്ടിലമരുകയാണ്. വെളിച്ചക്കുറവ് യാത്രക്കാരേ യും ടാക്‌സിതൊഴിലാളികളേയും ബാധിക്കുന്നു. കാല്‍നടയാത്രക്കാര്‍ക്കും ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാലുമാസത്തോളമായി വിളക്ക് കത്താതായിട്ട്. ടൗണിലെ ഓട്ടോരിക്ഷാ തൊഴിലാളികള്‍ക്കും ഉയരവിളക്ക് അനുഗ്രഹ മായിരുന്നു. ഇപ്പോള്‍ വാഹനങ്ങള്‍ ഇരുട്ടില്‍ കിടക്കേണ്ട അവസ്ഥയാണ്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചമാണ് രാത്രിയില്‍ ചന്തപ്പടിക്കാര്‍ക്ക് ആശ്വാസം. വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ ഈ ഭാഗം പൂര്‍ണമായും ഇരുട്ടിലാകും. മറ്റു തെരുവുവിളക്കുകളുമില്ലാത്തത് ദുരിതം വര്‍ധിപ്പിക്കുന്നു. 2016ല്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച വിളക്കാണിത്. വിളക്കിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്ന് പ്രദേശവാസികള്‍ പഞ്ചായത്തില്‍ ആവശ്യപ്പെട്ടി ട്ടുണ്ടെങ്കിലം ഇതുവരെ നടപ്പായിട്ടില്ല. വിളക്ക് നന്നാക്കാന്‍ ആദ്യം ടെന്‍ഡര്‍ നല്‍കി യെങ്കിലും ആരും ഏറ്റെടുത്തില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്നതോടെ വിളക്ക് അടിയന്തരമായി നന്നാക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ പറഞ്ഞു.