കോട്ടോപ്പാടം : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായ ത്തിലെ കവലകള്‍ മെയ് 18, 19 തിയതികളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരി ക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരി ച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യസേനയുടെ നേതൃത്വത്തില്‍ മെയ് 16 മുതല്‍ 20 വരെ നടക്കും. കൊതുകുപ്രജനന സ്ഥലം നശിപ്പിക്കല്‍, കിണര്‍ ശുദ്ധീകരണം, സ്ഥാ പന ശുചീകരണം, സ്ഥാപന ശുചിത്വ പരിശോധന എന്നിവ നടത്തും. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, സെക്രട്ടറി എസ്.ബിന്ദു, ജെ.എച്ച്.ഐ ടി.ഹബീബത്ത്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എ.ദീപ എന്നിവര്‍ സംസാ രിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!