കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡ റി തലത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദാലി അധ്യക്ഷനായി. എസ്.എസ്.എല്‍.സി. വിജയി കള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തില്‍ ഫോക്കസ് പോയിന്റ് എന്നപേരില്‍ അവബോധ ക്ലാസും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ടി.അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ കല്ലടി അബ്ദുള്‍ റഷീദ്, പ്രിന്‍സിപ്പല്‍ എം.പി. സാദിക്ക്, കല്ലടി അബൂബക്കര്‍, പ്രധാന അധ്യാപകന്‍ ശ്രീധരന്‍ പേരഴി, ഹബീബ് റഹ്മാന്‍, കെ.പി.നൗഫല്‍, ഷംജിത്, സാജിദ് ബാവ, സി.കെ.ജയശ്രീ, സി.പി.വിജയന്‍, എസ്.ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു.
