അഗളി: അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ ഒറ്റയാന്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു. മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ (27) മുറ്റത്ത് നിര്‍ത്തിയ ഓട്ടോറിക്ഷയും ബൈക്കുമാ ണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് വലിയ ശബ്ദംകേട്ട് ജനാലയിലൂടെ നോക്കിയ രഞ്ജിത്ത് കണ്ടത് ഓട്ടോറിക്ഷ കൊമ്പില്‍ കോര്‍ത്തുനില്‍ക്കുന്ന കാട്ടാനയെയാണ്. ഓട്ടോറിക്ഷ മറിച്ചിട്ടശേഷം തിരി ച്ചുപോയ കാട്ടാന വീണ്ടും പാഞ്ഞെത്തി പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. പിന്നീട് വനത്തിലേക്ക് കാട്ടാന തിരിച്ചുപോയതായി രഞ്ജിത്ത് പറഞ്ഞു. പ്രദേശവാസികളെ ത്തിയാണ് രഞ്ജിത്ത് വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് ബൈക്കും കാട്ടാനതട്ടിമറിച്ചിട്ട നിലയില്‍ കണ്ടത്. സമീപപ്രദേശങ്ങളിലെ കാട്ടാനയെത്താറുണ്ടെ ങ്കിലും രഞ്ജിത്തിന്റെ വീടിന് സമീപം ആദ്യമായാണ് കാട്ടാനയെത്തുന്നത്.
