കുഴല്‍മന്ദം: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കാ യുള്ള കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിയി ല്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം സാമ്പ ത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റ് സമുദായങ്ങളില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, ജനന തീയതി , കഴിഞ്ഞവര്‍ഷ വാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് എന്നിവ ഹെഡ്മാസ്റ്ററെ കൊണ്ട് സാക്ഷ്യപ്പെടുത്തി 22ന് വൈകിട്ട് അഞ്ചിന് മുന്‍പായി കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറ ങ്ങളും കൂടുതല്‍ വിവരങ്ങള്‍ക്കും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസി ലുള്ള പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630127, 9995644769.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!