കാഞ്ഞിരപ്പുഴ: പാമ്പന്‍തോടിലെ ആദിവാസികള്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയിലു ള്‍പ്പെടുത്തി പാങ്ങോട് നിര്‍മിച്ചുനല്‍കിയ വീടുകള്‍ ഒരുവര്‍ഷം തികയുംമുന്‍പേ കേടുപാടുകള്‍ സംഭവിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അഖില്‍ ഭാരത് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. 2022-2023 സാമ്പത്തിക വര്‍ഷത്തിലാണ് 10 കോടിരൂപ ചിലവഴിച്ച് സര്‍ക്കാര്‍ വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. എന്നാല്‍ പലവീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചത് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നതിന് തെളിവാണ്. അഴിമതി പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സി അന്വഷിക്കണം. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പൊളിച്ചു നീക്കി പകരം പുതിയ വീടുകള്‍വച്ചുനല്‍കണം. അല്ലാ ത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. രാജേഷ് അറിയിച്ചു