മണ്ണാര്‍ക്കാട് : കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്ര പ്രദേ ശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്‍ഡ് എ.എം. പി ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവ ര്‍ക്ക് അപേക്ഷിക്കാം. പ്രായം 15 നും 23 വയസ്സിനും മദ്ധ്യേ. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാ ര്‍ക്ക് പരമാവധി പ്രായം 25 വയസ്സ്. 20ശതമാനം സീറ്റുകള്‍ നെയ്ത്തുവിഭാഗത്തില്‍പെട്ട വര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ ലൈനായി www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയും സമര്‍പ്പിക്കാം. അവസാന തീയ്യതി ജൂണ്‍ 26. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നും മുകളില്‍ നല്‍കിയ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ യോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ആകെ ഫീസ് 8,200 രൂപ. ഫോണ്‍: 0497 2835390, 0497 2965390.