നാട്ടുകല്‍ : ദേശീയപാതയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന് സമീപം കെ.എസ്.ആര്‍. ടി. സി. ബസിന് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് പരി ക്കേറ്റു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശികളായ ഏറനാട് ആനക്കയം പാറവളപ്പില്‍ അക്ഷ യ (32), പെരിന്തല്‍മണ്ണ ആരായമംഗലം തൃപ്പുണിത്തറ വീട്ടീല്‍ അബ്ദുള്‍ ലത്തീഫ് (50), മലപ്പുറം പൂക്കോട്ടൂര്‍ വെള്ളൂര്‍ പള്ളിയായല്‍ വീട്ടില്‍ മുഹമ്മദ് ഷാന്‍ (54), ആസാം സ്വ ദേശികളായ സന്‍ജിത് ബര്‍മന്‍ (25), അഷ്റഫ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരു ടെയും പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച രാത്രി 11.45ഒാടെയായിരുന്നു അപകടം. പാല ക്കാട് ഭാഗത്തുനിന്നും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. സ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ പിന്നില്‍വരികയാ യിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ടാങ്കറില്‍ ഗ്യാസ് ഇല്ലാതിരുന്നതും രക്ഷയായി. ബസിന്റെ പിന്‍സീറ്റിലിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്ത് ഗതാഗത തടസ വും ഉണ്ടായി. നാട്ടുകല്‍ പൊലിസെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ജീപ്പില്‍ തന്നെ വട്ടമ്പലത്തെ മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായ ത്തോടെ വാഹനങ്ങള്‍ മാറ്റിയിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലെ ചില്ലുകളും മറ്റും നീക്കം ചെയ്തു. അപകടസമയത്ത് മഴയുണ്ടായിരുന്നു.