മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ പാലച്ചുവടില്‍ റബര്‍തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറില്‍ വീണ പുള്ളിമാനിനെ വനംവകുപ്പ് ദ്രുതപ്രതികരണ സേന രക്ഷ പ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഓപ്പത്ത് കോളനിയിലെ കിണറില്‍ ഏകദേശം നാലുവയസ്സ് പ്രായം മതിക്കുന്ന പുള്ളിമാന്‍ അകപ്പെട്ടത്. കിണറില്‍ നിന്നും ശബ്ദം കേട്ട തിനെ തുടര്‍ന്ന് ടാപ്പിങ്ങിനെത്തിയ തൊഴിലാളിയെത്തി നോക്കിയപ്പോഴാണ് മാനിനെ കണ്ടത്. ഉടന്‍ വാര്‍ഡ് മെമ്പര്‍ കെ.പ്രദീപ് മാസ്റ്ററെ അറിയിച്ചു. വിവരം വനംവകുപ്പിനും കൈമാറി. ആഴമുള്ള കിണറില്‍ വെള്ളം കുറവായിരുന്നു. ഒമ്പത് മണിയോടെ ദ്രുത പ്രതികരണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാവല ഉപയോഗിച്ച് മാനിനെ കര യ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ മാന്‍ സ്ഥലത്ത് നിന്നും സമീപത്തെ തോട്ടത്തിലേക്ക് ഓടി. സേന അംഗങ്ങള്‍ പിന്തുടര്‍ന്ന് നിരീക്ഷിക്കകയും ചെയ്തു. മാനിന് കാര്യമായ പരിക്കു കളൊന്നുമില്ലെന്ന് സേന അംഗങ്ങള്‍ അറിയിച്ചു. വന്യജീവി ഓടിച്ചതോ വഴിതെറ്റിയോ ആയിരിക്കാം മാന്‍ തോട്ടത്തിലേക്കെത്തിയതാമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് മാനിനെ കണ്ടതായും പറയപ്പെടുന്നു. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ് ) വി.രാജേഷ്, ബി.എഫ്.ഒമാരായ ജെ.ജി.നിതിന്‍, കെ.എം.അഖില്‍, വാച്ചര്‍മാരായ മരുതന്‍, ബിനു, അന്‍സാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.